
ആലപ്പുഴ: കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു.
കായംകുളം എരുവ കരിപ്പുഴത്തോട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. എരുവ ചിറകുളങ്ങര വീട്ടില്‍ ശരത് (വിഷ്ണു-40) ആണ് മരണപ്പെട്ടത്.
സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയില്‍ യുവാവ് അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരും കായംകുളം പൊലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് നടത്തിയ ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.
പിതാവ്: ശശി. മാതാവ്: ഗിരിജ. സഹോദരി: അശ്വതി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.







