അഭയയുടെ മരണം പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളി : ഒടുവിൽ നീതിയ്ക്കായി ഒറ്റയാൾ പോരാട്ടം നടത്തിയത് കോട്ടയം സ്വദേശിയായ ജോമോൻ പുത്തൻപുരയ്ക്കൽ ; തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച കേസിൽ വിധി പറയുമ്പോൾ ചരിത്രത്തിൽ ഇടം നേടി ജോമോനും

അഭയയുടെ മരണം പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളി : ഒടുവിൽ നീതിയ്ക്കായി ഒറ്റയാൾ പോരാട്ടം നടത്തിയത് കോട്ടയം സ്വദേശിയായ ജോമോൻ പുത്തൻപുരയ്ക്കൽ ; തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച കേസിൽ വിധി പറയുമ്പോൾ ചരിത്രത്തിൽ ഇടം നേടി ജോമോനും

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: സിസ്റ്റർ അഭയുടെ മരണം ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാക്കി എഴുതിത്തള്ളിയപ്പോൾ സിസ്റ്റർ അഭയയുടെ കൊലപാതകത്തിൽ നിർണായകമായത് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഇടപെടലാണ്. അഭയയുടെ നീതിക്കായി ജോമോൻ നടത്തിയത് സമാനതകളില്ലാത്ത ഒറ്റയാൾ പോരാട്ടമാണ് ജോമോൻ നടത്തിയത്.

ജോമോൻ അഭയയുടെ ആരുമായിരുന്നില്ല. പക്ഷെ മരണം നടന്നത് മുതൽ ഈ കോട്ടയം സ്വദേശി ചൂണ്ടിക്കാണിച്ച സംശയങ്ങളാണ് കേസിൽ നിർണ്ണായകമായി മാറിയത്. 1992ൽ സിസ്റ്റർ അഭയയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ കൺവീനറായിരുന്നു ജോമോൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസ്റ്റർ അഭയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് വ്യക്തമായതോടെ ജോമോൻ പുത്തൻപുരയ്ക്കലാണ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയത്.സംഭവുമായി ബന്ധപ്പെട്ട് 34 പരാതികൾ സർക്കാരിന് ലഭിച്ചുവെങ്കിലും തുടർന്നുള്ള പോരാട്ടത്തിൽ ഉറച്ചുനിന്നത് ജോമോൻ മാത്രമായിരുന്നു.

. രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങൾ പലതും ജോമോന് നേരെ ജീവന് വരെ ഭീഷണിയും. പക്ഷെ ജോമോൻ വിട്ടില്ല. കൊല ചെയ്തവരെ മാത്രമല്ല അന്വേഷണം അട്ടിമറിച്ചവരെയും പ്രതിയാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതും ജോമോൻ ആയിരുന്നു.

പ്രതികളുടെ ആസൂത്രിതനീക്കങ്ങൾ ഓരോ ഘട്ടത്തിലും ജോമോൻ നിയമപരമായി ചോദ്യം ചെയ്തതോടെയാണ് പൊളിഞ്ഞുവീണത്. ഒടുവിൽ പ്രതികളെ വിചാരണകോടതിക്ക് മുന്നിലെത്തിക്കുന്നതും ജോമോൻ നേടിയ വിധിയിലൂടെയാണ്. രാജ്യം ഉറ്റുനോക്കിയ കേസിൽ വിധി പറയുമ്പോൾ ചരിത്രത്തിൽ ഇടംനേടുകയാണ് ജോമോനും.