ആറ്റുകാല്‍ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍; സമയക്രമവും സ്റ്റോപ്പുകളും ഇങ്ങനെ..
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റയില്‍വെ.
ഈ മാസം 25നാണ് മൂന്ന് സ്‌പെഷല്‍ ട്രെയിനുകളും സർവിസ് നടത്തുക. എറണാകുളം-തിരുവനന്തപുരം സ്‌പെഷല്‍ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലില്‍ എത്തും.
തിരുവനന്തപുരം സെൻട്രല്‍-എറണാകുളം മെമു സ്‌പെഷല്‍ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലില്‍നിന്ന് പുറപ്പെടും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗർകോവില്‍-തിരുവനന്തപുരം സെൻട്രല്‍ മെമു സ്‌പെഷല്‍ നാഗർകോവിലില്‍നിന്ന് പുലർച്ച 2.15ന് പുറപ്പെടും. 3.32ന് തിരുവനന്തപുരം സെൻട്രലില്‍ എത്തും.
കൂടാതെ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളില്‍ സ്‌റ്റോപ് അനുവദിച്ചതായും റെയില്‍വേ അറിയിച്ചു.
Third Eye News Live
0