ആലത്തൂരിൽ തിരിച്ചറിയനാവാത്തവിധം സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ തൂങ്ങി നിൽക്കുന്ന നിലയിൽ

ആലത്തൂരിൽ തിരിച്ചറിയനാവാത്തവിധം സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ തൂങ്ങി നിൽക്കുന്ന നിലയിൽ

 

സ്വന്തം ലേഖിക

പാലക്കാട്: ആലത്തൂരിൽ തിരിച്ചറിയാനാകാത്തനിലയിൽ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങൾ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ആലത്തൂർ എരിമയൂരിലെ സ്വകാര്യഭൂമിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് ഉണ്ടായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്. രണ്ടു മാസത്തോളം പഴക്കമുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

സ്ത്രീയുടെ വസ്ത്രമാണ് ഇരുവരുടെയും കഴുത്തിൽ മുറുക്കിയിരിക്കുന്നത്. പ്രദേശത്തു നിന്ന് ആരെയും കാണാതാവുയോ പരാതിയുളള കേസുളോ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏദേശം നാൽപതു വയസ് പ്രായമുളളവരാണ് മരിച്ചതെന്നാണ് തോന്നുന്നത്. ശാസ്ത്രീയ അന്വേഷണ സംഘവും ആലത്തൂർ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരെക്കുറിച്ചുളള വിവരവും തുടർ അന്വേഷണവും ഉണ്ടായാൽ മാത്രമേ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകു.