ശരത്ത് അപ്പാനി നായകനാകുന്ന ആദിവാസി യുവാവ് മധുവിന്റെ കഥപറയുന്ന ചിത്രം ‘ആദിവാസി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു
ശരത്ത് അപ്പാനി നായകനാകുന്ന അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കഥപറയുന്ന ചിത്രമായ ‘ആദിവാസി’യുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.
‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. ‘ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സെല്‍ഫി’ എന്ന അടിക്കുറുപ്പോടെ മുമ്ബ് പങ്കുവച്ച പോസ്റ്ററും ശ്രദ്ധേ നേടിയിരുന്നു.
വിജീഷ് മണിയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഏരിസിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് ആണ് നിര്‍മ്മാണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ, ശ്രീകുട്ടി, അമൃത,മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ, ആദിവാസി കലാകാരന്മാര്‍ക്കും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്.
പി മുരുഗേശ്വരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം ബി ലെനിന്‍ ആണ് എഡിറ്റ് ചെയ്യുന്നത്. ചന്ദ്രന്‍ മാരിയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. എം തങ്കരാജ് ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.