ആധാർ ചട്ടങ്ങളിൽ പുതിയ ഭേദഗതിയുമായി കേന്ദ്രസർക്കാർ; 10 വർഷത്തിൽ അനുബന്ധ വിവരങ്ങൾ പുതുക്കി നൽകണം ;  തട്ടിപ്പിന് തടയിടാനായാണ് നടപടിയെന്ന് വിശദീകരണം

ആധാർ ചട്ടങ്ങളിൽ പുതിയ ഭേദഗതിയുമായി കേന്ദ്രസർക്കാർ; 10 വർഷത്തിൽ അനുബന്ധ വിവരങ്ങൾ പുതുക്കി നൽകണം ; തട്ടിപ്പിന് തടയിടാനായാണ് നടപടിയെന്ന് വിശദീകരണം

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ആധാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. പത്ത് വർഷം കൂടുന്ന വേളയിൽ അനുബന്ധ വിവരങ്ങൾ പുതുക്കി നൽകണമെന്നാണ് പുതിയ മാർഗനിർദേശം. തിരിച്ചറിയൽ മേൽവിലാസ രേഖകളും ഫോൺ നമ്പറുകളും ഇതിൻ പ്രകാരം പുതുക്കി നൽകണം. ഈ രേഖകളിൽ വ്യത്യാസം വന്നിട്ടില്ലെങ്കിൽ പോലും നടപടിക്രമം പൂർത്തിയാക്കണമെന്നാണ് നിർദേശം. ആധാർ വഴിയുള്ള തട്ടിപ്പുകൾ ദേശവ്യാപകമായി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ വി‌ജ്ഞാപനം പുറപ്പെടുവിച്ചത്.

സെൻട്രൽ ഐഡന്‍റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിലെ വിവരങ്ങൾക്ക് കാലോചിതമായി കൃത്യത ഉറപ്പ് വരുത്തുന്നതിനാണ് പുതിയ ഭേദഗതി കൊണ്ട് വന്നതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ മുഖാന്തരം നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ വിവരങ്ങൾ പുതുക്കാവുന്നതാണ്.10 വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ, യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം 16 കോടിയോളം ആധാർ ഉടമകൾ വിവിധ വിവരങ്ങൾ പുതുക്കിയിരുന്നു.