play-sharp-fill
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസായി

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസായി

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും ബന്ധിപ്പിക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി.

നേരത്തേ ലോകസഭ പാസാക്കിയ ബില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാജ്യസഭയും പാസാക്കിയത്.

തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ഭേദഗതി ബില്‍ ഇനി രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ നിയമമായി മാറും. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ കക്ഷികള്‍ ബില്‍ പാര്‍ലിമെന്ററി പാനലിന് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ശബ്ദവോട്ടോടുകൂടിയാണ് ലോക്‌സഭ ബില്‍ പാസാക്കിയത്.

തിരിച്ചറിയല്‍ രേഖ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമായിരിക്കില്ലെന്നും എന്നാല്‍ ഇത് കള്ളവോട്ട് തടയാന്‍ സഹായിക്കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സഭയെ അറിയിച്ചിരുന്നു.

ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. ബില്ലിനോടുള്ള എതിർപ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.