video
play-sharp-fill
കോട്ടയം എ.ആര്‍ ക്യാമ്പില്‍ ഹരിത ഓണാഘോഷം സംഘടിപ്പിച്ചു;  ഓണാഘോഷം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു

കോട്ടയം എ.ആര്‍ ക്യാമ്പില്‍ ഹരിത ഓണാഘോഷം സംഘടിപ്പിച്ചു; ഓണാഘോഷം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം – പ്ലാസ്റ്റിക് പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി കോട്ടയം എ.ആര്‍ ക്യാമ്പില്‍ ഹരിത ഓണാഘോ‍ഷം സംഘടിപ്പിച്ചു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നവകേരളം കര്‍മ്മ പദ്ധതി IIഹരിതകേരളം മിഷന്റെ സഹകരണത്തോടെ ഡിസ്പോസിബിള്‍ വസ്തുക്കള്‍ നിരോധിച്ച് വാഴയിലയില്‍ ഓണസദ്യ, പായസം, കുടിവെള്ള വിതരണത്തിനായി സ്റ്റീല്‍ ഗ്ലാസ്സുകള്‍ , കുരുത്തോല, വാഴ തുടങ്ങിയ പ്രകൃതി സൌഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ ഹരിത ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി.

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ രണ്ടാം തവണയാണ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ഇവിടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. 2019 ല്‍ എ.ആര്‍ ക്യാമ്പില്‍ നടത്തിയ മാതൃകാ പ്രകൃതി സൌഹൃദ ഓണാഘോഷം സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടുകയും ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍ പേഴ്സന്റെ അഭിനന്ദന പത്രം നല്കുകയും ചെയ്തു. മാലിന്യ സംസ്ക്കരണ രംഗത്ത് കൃത്യമായ ഹരിതചട്ടം പാലിച്ചാണ് ജില്ലാ പോലീസ് ഓഫീസിലെ പ്രവര്‍ത്തനം.