മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ കോട്ടയം സ്വദേശിയായ പ്രതി അറസ്റ്റില്‍: പ്രതിയെ പിടികൂടിയത് ആയിരത്തോളം സിസിടിവി പരിശോധിച്ച്
സ്വന്തം ലേഖകൻ
കായംകുളം: കൃഷ്ണപുരംകാപ്പില്‍ മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മുന്നര പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍.
കഴിഞ്ഞ 7 ന് ഉച്ചക്ക് കൃഷ്ണപുരം കാപ്പില്‍ മാവേലി സ്റ്റോറിന് മുന്നില്‍ വെച്ച് സ്ത്രീയുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല പറിച്ചു കൊണ്ടു പോയ കേസിലാണ് കോട്ടയം തൃക്കൊടിത്താനം പായിപ്പാട് നാലുകോടി കൂടത്തെട്ട് വടക്കേ പറമ്ബ് വീട്ടില്‍ കുര്യാക്കോസ് മകന്‍ പാപ്പന്‍ എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസ് (45) പോലീസ് പിടിയിലായത്.
നമ്ബര്‍ മറച്ച സ്കൂട്ടറില്‍ വന്നാണ് പ്രതികള്‍ മാല പൊട്ടിച്ചത്. കായംകുളം ഡി വൈ എസ് പി നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. കായംകുളം മുതല്‍ വടക്കോട്ട് എറണാകുളം വരെയും, കായംകുളത്ത് നിന്നും ഭരണിക്കാവ് വഴി കോട്ടയം വരെയും ഉള്ള ആയിരത്തോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചും, മുന്‍പ് സമാന കുറ്റകൃത്യങ്ങള്‍ ചെയ്തവരെ കുറിച്ചുള്ള അന്വേഷണം നടത്തിയും ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതിയായ തോമസ് കുര്യാക്കോസ് കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് അടക്കം 22 ഓളം കേസുകളില്‍ പ്രതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സംഘം പോലീസുകാര്‍ പ്രതിയുടെ വീടിനടുത്തുള്ള സ്ഥലത്ത് രണ്ടു ദിവസം കാത്തിരുന്നാണ് ആക്രമണകാരിയായ പ്രതിയെ തന്ത്രപരമായി കുടുക്കിയത്.
ജില്ലാ പോലീസ് മേധാവി ജെ ജയ്ദേവിന്റെ നിര്‍ദ്ദേശപ്രകാരം കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാര്‍, ഉദയകുമാര്‍ പോലീസുകാരായ ബിനു മോന്‍, ലിമു മാത്യു, സബീഷ്, ജയലക്ഷ്മി, വിഷ്ണു, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.