ബെംഗളൂരുവിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു; ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ഓട്ടോ ഇടിച്ചാണ് അപകടം
ബംഗളൂരു: കണ്ണൂർ സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബുവിന്‍റെയും ഷിംനയുടെയും മകൻ കെ.പി. ശ്രീരാഗ് (23) ആണ് മരിച്ചത്. എച്ച്.എസ്.ആർ. ലേഔട്ടിലെ 360 ടി.എം.ജി ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ മഡിവാള താവരകെരെയിലായിരുന്നു അപകടം. ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം സെന്‍റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം കെ.എം.സി.സി ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹോദരങ്ങൾ: ശ്രീദേവി, ശ്രീഹണി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0