ഡെലിവറി മാനായി കുറച്ചുനേരം: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്ന  ദമ്ബതികള്‍ ആ ഡെലിവറി ബോയിയെ കണ്ട് ഞെട്ടി

ഡെലിവറി മാനായി കുറച്ചുനേരം: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്ന ദമ്ബതികള്‍ ആ ഡെലിവറി ബോയിയെ കണ്ട് ഞെട്ടി

സ്വന്തം ലേഖകൻ
ജഗതിയില്‍ താമസിക്കുന്ന അജിത് കുമാറും ഭാര്യയും
ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്ന ദമ്ബതികള്‍ ഡെലിവറി ബോയിയെ കണ്ട് ഞെട്ടി.

പറഞ്ഞ സമയത്ത് തന്നെ ഭക്ഷണവുമായിയെത്തിയത് എംഎല്‍എ ഐബി സതീഷ്. എംഎല്‍എ കണ്ടതും ദമ്ബതികള്‍ക്ക് ആശ്ചര്യമായി.

കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്. ഉദ്യോഗസ്ഥ ദമ്ബതികളും വിദ്യാര്‍ത്ഥികളും അടങ്ങുന്നവര്‍ക്ക് രാവിലെ തന്നെ ഇവര്‍ ഉച്ചയൂണൊരുക്കി നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംരംഭത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഉച്ചയൂണുമായി എംഎല്‍എ എത്തിയത്. ഐബി സതീഷ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഇത്തരം ആശയങ്ങള്‍ ചെറിയ സംരഭങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്നതിന്റെ തെളിവാണെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം;

ഡെലിവറി മാനായി കുറച്ചുനേരം……. ജഗതി ഡി.പി ഐ ലെ ഉള്ളൂര്‍ നഗറില്‍ അല്‍ സാഹസല്‍ ക്രസ്റ്റയിലെ ഇ 5 യിലെ ശ്രീ അജിത് കുമാറിനെയും ഭാര്യയെയും ഞെട്ടിച്ചു കൊണ്ടാണ് കയറി ചെന്നത്…. കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്……. തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രത്യേകിച്ച്‌ ഉദ്യോഗസ്ഥ ദമ്ബതികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന നഗര ജീവിതത്തില്‍ രാവിലെ തന്നെയുള്ള ഉച്ചയൂണൊരുക്കം….. ഒരു കീറാമുട്ടിയാണ്….. ഹോട്ടലുകളിലെ സ്ഥിര ഭക്ഷണത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍……. പാചക വാതക സിലിണ്ടര്‍ വില എവിടെയെത്തു മെന്നാര്‍ക്കുമില്ല നിശ്ചയം….
കാട്ടാല്‍ ഇന്‍ഡസ്ടിയല്‍ കൗണ്‍സില്‍ മുന്നോട്ട് വക്കുന്ന ആശയം തന്നെ ചെറിയ സംരഭങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്നാണ്.