വ്യാഴാഴ്ച ജില്ലയിൽ മൂന്ന് മണിക്കൂർ പമ്പുകൾ അടച്ചിടും ; പ്രതിഷേധവുമായി ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം : വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം യാത്രക്കൊരുങ്ങുന്നവർ ശ്രദ്ധിക്കുക, ജില്ലയിൽ മൂന്ന് മണിക്കൂർ പമ്പ് ഉണ്ടാവില്ല. ഇന്ധനം നിറച്ച് വച്ചതിന് ശേഷം മാത്രം യാത്രക്കിറങ്ങുക, മുന്നറിയിപ്പ് നൽകി കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ . മണർകാട് കെ.കെ റോഡരുകിലെ മണർകാട് ഫ്യൂൽസ് എന്ന എച്ച്.പി പമ്പ് അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ അധികൃതരുടെ
നടപടിയിൽ പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഭാരത് പെട്രോളിയം കമ്പനിയിൽ നിന്ന് മണർകാട് ഫ്യൂൽസ് പമ്പിൽ മൊബൈൽ ലാബ് പരിശോധനയ്ക്കായി എത്തി. സ്ഥാപനത്തിലെ അക്കൗണ്ടന്റ് സ്ഥലത്ത് ഇല്ലാത്തതിനാൽ പമ്പ് ബോയ്‌സ് രാവിലെ ഡെൻസിറ്റി എടുക്കുമ്പോൾ കുറിക്കുന്ന ബുക്കാണ്
അധികൃതരെ കാണിച്ചത്. തുടർന്ന് അക്കൗണ്ടന്റ് സ്ഥലത്തെത്തി ലോക്കർ തുറന്ന് ഡെൻസിറ്റി രജിസ്റ്റർ പരിശോധനയ്ക്കായി നൽകുകയും ചെയ്തിരുന്നു. എന്നാൽ സാമ്പിളുകൾ എടുക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മെമ്മോ നൽകി മൊബൈൽ ലാബ് അധികൃതർ പോകുകയായിരുന്നു. തുടർന്ന് 15 ദിവസത്തിനകം പമ്പുടമയോട് മെമ്മോയുടെ മറുപടി നൽകുവാനും ആവശ്യപ്പെട്ട് സെയിൽസ് ഒാഫീസർ
വെള്ളിയാഴ്ച രാവിലെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച
രാവിലെ സെയിൽസ് ഒാഫീസർ എത്തി പമ്പ് അടച്ചുപൂട്ടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനിലെ ഹിന്ദുസ്ഥാന പെട്രോളിയത്തിന് കീഴിലുള്ള പമ്പുകളിലാണ് സൂചന പണിമുടക്ക് നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group