play-sharp-fill
മന്ത്രി മണിയ്ക്കു വീണ്ടും തിരിച്ചടി: തങ്ങളുടെ വാഹനത്തിന്റെ ടയറുകൾ ഇങ്ങനെ തേയില്ല; വിശദീകരണവുമായി ഇന്നോവ കമ്പനി

മന്ത്രി മണിയ്ക്കു വീണ്ടും തിരിച്ചടി: തങ്ങളുടെ വാഹനത്തിന്റെ ടയറുകൾ ഇങ്ങനെ തേയില്ല; വിശദീകരണവുമായി ഇന്നോവ കമ്പനി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മന്ത്രിമാരുടെ വാഹനത്തിന്റെ ടയറുകളുടെ പേരിൽ വെട്ടിപ്പ് നടത്തുന്നത് വിവരാവകാശ നിയമപ്രകാരം പുറത്തു വന്നതോടെ, വിശദീകരണം നടത്തിയ മന്ത്രി എം.എം മണി വെട്ടിൽ.
മലയാളി ട്രോളൻമാരുടെ ആക്രമണം അതിരൂക്ഷമായതോടെയാണ് ഇന്നോവ കമ്പനി തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്ത് എത്തിയതാണ് മന്ത്രി മണിയെ വെട്ടിലാക്കിയിരിക്കുന്നത്.
മന്ത്രി മണി ഇപ്പോൾ ഉപയോഗിക്കുന്നത് 2017 മോഡൽ ഇന്നോവ ക്രിസ്റ്റയാണ്. ടെയോട്ട ഫേസ്ബുക്ക് പേജിൽ മന്ത്രി മണിയുടെ കാറിന്റ ടയർ വിവരങ്ങൾ പങ്കുവച്ചവരോട് ഇക്കാര്യ അന്വേഷിക്കുമെന്ന് കമ്പനി  അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ ഒരിക്കലം 34 ടയറുകൾ മാറിയിടേണ്ട അവസ്ഥ തങ്ങളുടെ വണ്ടിക്കില്ലെന്നും ടെയോട്ട അധികൃതർ ഫേസ്ബുക്ക് കമന്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പേജിൽ വന്ന എല്ലാ കമന്റുകൾക്കും ടെയോട്ട അധികൃതർ ആദ്യം മറുപടി നൽകിയിരുന്നു.
എന്നാൽ, ടയർമാറി തട്ടിപ്പ് നടത്തിയതാണെന്ന് അറിഞ്ഞതോടെ ടെയോട്ട ഈ കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇന്നോവയുടെ ഒരു ടയറിന് ഏകദേശം 13000 രൂപയാണ് വില.
ടയറിന്റെ പേരിൽ മണി നടത്തിയ പകൽകൊള്ള വിവരവകാശ രേഖ വഴിയാണ് പുറം ലോകം അറിയുന്നത്. മണിയെക്കൂടാതെ മന്ത്രി രാജുവിന്റെ കാറിന്റെ ടയറുകളും പഞ്ചറായി. 19 ടയറുകളാണ് മന്ത്രി രാജു തന്റെ കാറിനു മാറ്റിയിട്ടത്. അമ്ബതിനായിരം മുതൽ എൺപതിനായിരം കിലോമീറ്റർ വരെയാണ് കേരളത്തിലെ റോഡുകളിൽ ടയറിന്റെ ആയുസ്.
മണി കള്ളക്കണക്ക് കാണിച്ചാണ് ഖജനാവിലെ പണം അടിച്ച് മാറ്റിയതെന്ന് ഇതിൽ നിന്നു വ്യക്തമാണ്. മന്ത്രി മണിയുടെ കെ.എൽ.01 സിബി 8340 എന്ന ഇന്നോവയാണ് ടയർമാറ്റലിൽ റെക്കോഡ് ഇട്ടിരിക്കുന്നത്.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉപയോഗിക്കുന്ന കെ.എൽ.01 സിബി 8318 നമ്ബർ ഇന്നോവയ്ക്ക് നാലു തവണയായി 13 ടയറുകളാണ് മാറിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അനുവദിച്ച കാറുകളിൽ രണ്ടുവർഷത്തിനിടെ മാറ്റിയത് 183 ടയറുകളാണ്.