play-sharp-fill
നിറപറ മുതലാളിയെ കുടുക്കിയ തേൻകെണിക്കാരി സീമയ്ക്ക് താത്പര്യം യുവവ്യവസായികളെ ; കോട്ടയത്തെ യുവ വ്യവസായിയും കുടുങ്ങിയതായി സൂചന

നിറപറ മുതലാളിയെ കുടുക്കിയ തേൻകെണിക്കാരി സീമയ്ക്ക് താത്പര്യം യുവവ്യവസായികളെ ; കോട്ടയത്തെ യുവ വ്യവസായിയും കുടുങ്ങിയതായി സൂചന

 

സ്വന്തം ലേഖിക

പെരുമ്പാവൂർ:   നിറപറ മുതലാളിയെ തേൻകെണിയിൽപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമയുടെ (36) ശൃംഖല ഞെട്ടിപ്പിക്കുന്നത്. ഗൾഫ് നാടുകളിലുൾപ്പെടെ അനാശാസ്യകേന്ദ്രങ്ങൾ, നഗരകേന്ദ്രങ്ങളിൽ പെൺവാണിഭ റാക്കറ്റുകൾ.

ഫെയ്സ്ബുക്കിലൂടെ യുവ വ്യവസായികളുമായി ബന്ധം സ്ഥാപിക്കുകയും വശീകരിച്ചു ചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തുകയാണു സീമയുടെ മുഖ്യതന്ത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂരിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സീമയെ വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം. ബലാത്സംഗം ചെയ്തെന്നു ഭീഷണിപ്പെടുത്തിയാണ് പണം പിടുങ്ങിയത്. ആദ്യം വ്യവസായി 40 ലക്ഷം രൂപ നൽകി.

ബാക്കി തുക അടുത്ത ഘട്ടത്തിലും നൽകി. വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണു പോലീസിനെ സമീപിച്ചത്. ആകർഷകമായി സംസാരിച്ചാണ് സീമയും കാമുകൻ ഷാഹിനും ഇരകളെ വീഴ്ത്തുന്നത്. പെരുമ്പാവൂരിലെ വ്യവസായിയെ കുടുക്കാൻ അവർ മൂന്നു വർഷം കാത്തിരുന്നു.

ഫെയ്സ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് പലയിടങ്ങളിലും ഒരുമിച്ച് യാത്ര ചെയ്തതായി സീമ പോലീസിനു മൊഴി നൽകി. കാമുകനായ ഷാനുവിനോടൊപ്പം കൂടിയതോടെയാണ് വൻതുക ആവശ്യപ്പെടാൻ തീരുമാനിച്ചത്. നെടുമ്പാശേരിയിൽ വച്ചാണു ഷാനുവിനെ പരിചയപ്പെട്ടതും അടുത്തതും.

നന്നേ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്.

നാലാമത്തെ ഭർത്താവിനൊപ്പമാണു ചാലക്കുടിയിൽ താമസിക്കുന്നത്. പിടിയിലായ സീമയെയും ഷാനുവിനെയും കോടതി റിമാൻഡ് ചെയ്തു.

സീമയുടെ വലയിൽ കോട്ടയത്തെ യുവവ്യവസായിയും കുടുങ്ങിയതായി തേർഡ് ഐ ന്യൂസിന് സൂചന ലഭിച്ചു.പ്രതികളുടെ കെണിയിൽ വേറെയും നിരവധി വ്യവസായികൾ കുടുങ്ങിയിട്ടുണ്ടാകാൻ സാധ്യതകൾ ഏറെയാണ്.

പെൺകുട്ടികൾക്കായി തുടക്കത്തിൽ വലിയതുക വീട്ടുകാരെ ഏൽപ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നൽകാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.

കഴിഞ്ഞ മാസം തൃശൂർ നഗരത്തിലെ പി.ഒ. റോഡിൽനിന്നു സീമയെ പെൺവാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് അന്യസംസ്ഥാന പെൺകുട്ടികൾ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ യുവതിയേയും പോലീസ് തെരയുന്നുണ്ട്.