play-sharp-fill
തോട്ടയ്ക്കാട്ട് ക്ഷേത്രത്തിനുള്ളിൽ ഷോക്കേറ്റ് കഴകക്കാരന് ദാരുണാന്ത്യം; മരിച്ചത് പയ്യപ്പാടി സ്വദേശി; ഷോക്കേറ്റത് കലശത്തിനുള്ള വാദ്യക്കാർക്കായി മൈക്ക് ഘടിപ്പിക്കുന്നതിനിടെ

തോട്ടയ്ക്കാട്ട് ക്ഷേത്രത്തിനുള്ളിൽ ഷോക്കേറ്റ് കഴകക്കാരന് ദാരുണാന്ത്യം; മരിച്ചത് പയ്യപ്പാടി സ്വദേശി; ഷോക്കേറ്റത് കലശത്തിനുള്ള വാദ്യക്കാർക്കായി മൈക്ക് ഘടിപ്പിക്കുന്നതിനിടെ

തേർഡ് ഐ ബ്യൂറോ

തോട്ടയ്ക്കാട്: ക്ഷേത്രത്തിനുള്ളിൽ വച്ച വൈദ്യുതാഘാതമേറ്റ് കഴകക്കാരന് ദാരുണാന്ത്യം. തോട്ടയ്ക്കാട് ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ കഴകക്കാരൻ പയ്യപ്പാടി വെന്നിമല സ്വദേശി നന്ദകുമാറാണ് (24) മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെ ക്ഷേത്രത്തിനുള്ളിൽ വച്ചായിരുന്നു സംഭവം. കഴകക്കാരനായ നന്ദകുമാർ ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന കലശപൂജകളിൽ പങ്കെടുക്കുകയായിരുന്നു.

ഇതിനിടെ പൂജാ ചടങ്ങുകൾക്കായി ക്ഷേത്രത്തിലെ വാദ്യമേളങ്ങൾ ഒരുക്കണമായിരുന്നു. ഇതിനായി മൈക്ക് സെന്റ് തയ്യാറാക്കിയ ശേഷം ഇദ്ദേഹം വാദ്യക്കാർക്ക് കൈമാറുകയായിരുന്നു. ഇതിനിടെ ഷോക്കേറ്റ് ഇദ്ദേഹം തെറിച്ചു വീണു. ഓടിക്കൂടിയ ക്ഷേത്രത്തിലെ വിശ്വാസികളും, കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരും ചേർന്ന് ഇദ്ദേഹത്തെ പുറത്ത് എത്തിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ക്ഷേത്രത്തിനുള്ളിൽ വച്ച് മരണം നടന്നതിനാൽ ക്ഷേത്ര ചടങ്ങുകൾ ഉടൻ നിർത്തി വച്ചു. ഇനി പൂജകൾക്കും, ശുദ്ധികലശം അടക്കമുള്ള ചടങ്ങുകൾക്കും ശേഷമേ ക്ഷേത്രത്തിന്റെ നടതുറക്കൂ എന്ന് ഭാരവാഹികൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group