ചിദംബരത്തിന് അന്തിയുറങ്ങാൻ മരപ്പലക കട്ടിൽ മുതൽ യൂറോപ്യൻ ക്ളോസറ്റ് വരെ: തീഹാർ ജയിലിലെ ഏഴാം നമ്പര്‍ മുറിയിലെ വിശേഷങ്ങൾ
ചിദംബരത്തിന് അന്തിയുറങ്ങാൻ മരപ്പലക കട്ടിൽ മുതൽ യൂറോപ്യൻ ക്ളോസറ്റ് വരെ: തീഹാർ ജയിലിലെ ഏഴാം നമ്പര്‍ മുറിയിലെ വിശേഷങ്ങൾ
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ചിദംബരം ഇനി തീഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍. ജയിലിലെ ഒമ്പതാം വാര്‍ഡിലെ ഏഴാം നമ്പര്‍ മുറിയാണ് മുന്‍ കേന്ദ്ര മന്ത്രിക്കായി അനുവദിച്ചത്.
രാത്രിയോടെയാണ് ചിദംബരത്തെ തിഹാര്‍ ജയിലിലേക്കു മാറ്റിയത്. പോലീസ് വാനിലാണ് ജയിലലേക്ക് കൊണ്ടുപോയത്. ആവശ്യമായ മരുന്നുകള്‍ ഒപ്പം കരുതാന്‍ ചിദംബരത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ പ്രത്യേക സെല്ലില്‍ അദ്ദേഹത്തിന് മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാനും കോടതി അനുമതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പിടിയിലായവരെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നയിടമായിരുന്നു ഏഴാം നമ്പർ ജയില്‍. ചിദംബരത്തിന് ജയിലില്‍ കട്ടില്‍, പാശ്ചാത്യ സൗകര്യങ്ങളുള്ള ശുചിമുറി, മരുന്നുകള്‍ തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്. ജയില്‍ മാനുവല്‍ പ്രകാരം ജയില്‍വാസികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് തറയിലാണ്. എന്നാല്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് പ്രത്യേക മെത്തയൊന്നും ഇല്ലാത്ത മരപ്പലക കട്ടില്‍ ലഭിക്കും. 73 കാരനായ ചിദംബരത്തിനും ഇത്തരം സംവിധാനം ലഭിക്കും.
ഒപ്പം വെസ്റ്റേണ്‍ സ്റ്റെല്‍ ടോയ്ലെറ്റ് സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. ജയിലില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണ് ചിദംബരത്തിന് നല്‍കുക. ഒരു ചെറിയ പാത്രം പരിപ്പ് കറി, ഒന്നോ രണ്ടോ പച്ചകറി, 4 അല്ലെങ്കില്‍ 5 ചപ്പാത്തി ഇതാണ് സാധാരണ ഭക്ഷണം. എന്നാല്‍ ചിദംബരത്തിനായി ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭ്യമാക്കും. എന്നാല്‍ റിമാന്‍റ് പ്രതികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം ജയില്‍ ക്യാന്‍റിനില്‍ നിന്നും വരുത്തി കഴിക്കാന്‍ പറ്റും. പ്രത്യേക കോടതി നിര്‍ദേശം ഇതിന് വേണമെന്ന് മാത്രം. കഴിഞ്ഞ ആഴ്ച തന്നെ ചിദംബരത്തെ ജയിലില്‍ എത്തിച്ചാല്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ നടത്തിയിരുന്നു.
സ്ത്രീകള്‍ക്കെതിരായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തടവുകാരാണ് ജയിലില്‍ ഭൂരിപക്ഷവും ഉള്ളത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും നേരത്തെ തീഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 19-ാം തിയതി വരെയാണ് ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വരുക.