Spread the love

പത്തനംതിട്ട; ഓമല്ലൂരില്‍ ആരാധനാ കേന്ദ്രത്തില്‍ സംഘർഷം. ഓമല്ലൂരിലെ വൃദ്ധസദനത്തില്‍ 17കാരന് മർദനമേറ്റ സംഭവത്തിലാണ് ഉടമ പാസ്‌റ്റർ ബിനുവിൻ്റെ ആരാധനാ കേന്ദ്രത്തിന് മുന്നില്‍ ബിജെപി, ആക്ഷൻ കൗണ്‍സില്‍ പ്രവർത്തകർ സംഘടിച്ചെത്തിയത്.

video
play-sharp-fill

ഓമല്ലൂരിലെ എലോഹിം പ്രാർഥനാ കേന്ദ്രത്തിനു മുന്നിലാണ് പ്രതിഷേധിച്ചത്.
പാസ്റ്റർ ബിനുവിനെതിരെയാണ് പ്രതിഷേധം. ആരാധനാ കേന്ദ്രത്തില്‍ ഞായറാഴ്ച ദിവസം പ്രാർഥനക്കെത്തിയ വിശ്വാസികളെ ബിജെപിയുടെ നേതൃത്വത്തില്‍ ആക്ഷൻ കൗണ്‍സില്‍ തടഞ്ഞു. പ്രാർഥനാ കേന്ദ്രം തുറക്കാൻ അനുവദിക്കില്ല എന്ന് ബിജെപി പ്രവർത്തകർ പറഞ്ഞതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്.

വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് ബിജെപിയുടെ നേതൃത്വത്തില്‍ തടയാൻ ശ്രമിച്ചത്. പ്രാർഥന അനുവദിച്ചില്ലെങ്കില്‍ റോഡില്‍ പ്രാർഥിക്കുമെന്ന് പാസ്‌റ്റർ ബിനുവിൻ്റെ അനുയായികള്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈബിള്‍ ഉയർത്തിയാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. ഇതിനിടെ പ്രാർത്ഥിക്കാൻ എത്തുന്നവരെ തടയരുതെന്ന് പൊലീസ് അറിയിച്ചു. തടയാർ ശ്രമിച്ചാല്‍ നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.