Spread the love

കോട്ടയം : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത്‌ സ്‌ക്വാഡ് പരിശോധന നടത്തി. സംസ്ഥാനത്ത് നിപ, ഡെങ്കിപ്പനി, ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന. ക്ലീൻ സിറ്റി മാനേജർ തങ്കം ടിഎയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

video
play-sharp-fill

പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതുമായ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽ സമ്പൂർണ ശുചിത്വം പാലിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി. സിനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ് ടി, രാജേഷ് പിജി, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രഘു, ലിനീഷ് രാജ്, ഹിമ ജോസ്, വിഷ്ണു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.