Spread the love

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രഞ്ജിത് കുറ്റക്കാരനാണെന്നും, ഇയാള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നുമാണ് കണ്ടെത്തല്‍.

video
play-sharp-fill

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

രഞ്ജിത്തിനെതിരെ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച്‌ അപമര്യാദയായി പെരുമാറി എന്ന പരാതിയിലായിരുന്നു പൊലീസ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിനിമയില്‍ കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു നടിയുടെ പരാതി.

കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നേരത്തെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. സംഭവം നടന്നതായി അഭിനേത്രി ആരോപിച്ച കാരവന്‍ പൊലീസ് പിടിച്ചെടുത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു.

നിലവില്‍ രഞ്ജിത്ത് ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്തിന്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.