play-sharp-fill
നഗരമധ്യത്തിൽ വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവുമായി എത്തി: ഏറ്റുമാനൂർ സ്വദേശി അകത്തായി

നഗരമധ്യത്തിൽ വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവുമായി എത്തി: ഏറ്റുമാനൂർ സ്വദേശി അകത്തായി

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ എത്തിച്ച കഞ്ചാവുമായി ഏറ്റുമാനൂർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. സ്കൂൾ വിദ്യാർത്ഥികളെയും , ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് കഞ്ചാവുമായാണ് ഇയാൾ എത്തിയത്.  ഏറ്റുമാനൂർ കാട്ടിപറമ്പിൽ നവാസി(43)നെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ.അജിരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ  പതിനൊന്നു മണിയോടെ  നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിലായിരുന്നു സംഭവം. അനുപമ തീയറ്റിന് എതിർവശത്ത് മാർക്കറ്റിനുള്ളിലേയ്ക്കുള്ള  റോഡിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം പ്രദേശത്ത് തമ്പടിച്ചു. ഇയാൾ കഞ്ചാവ് വിതരണം ചെയ്യാൻ   ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘം ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. 43 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തി. കോടതിയിൽ ഹാജരാക്കി.