74-ാം വയസ്സിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മംഗയമ്മ : കാത്തുകാത്തിരുന്ന് കിട്ടിയ കൺമണികൾ സമ്മാനിച്ചത് ലോക റെക്കോർഡ്
ആന്ധ്രപ്രദേശ്: മക്കളില്ലാതെ ജീവിതകാലം മുഴുവൻ ദുഃഖമനുഭവിച്ച മങ്കയമ്മയെ ഈശ്വരൻ കടാക്ഷിച്ചത് തൻ്റെ 74-ാം വയസ്സിൽ. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള മംഗയമ്മ-രാമരാജ റാവു ദമ്പതികൾക്കാണ് രണ്ട് പെൺകുട്ടികൾ ജനിച്ചത്. ഈ അപൂര്‍വ്വ ഭാഗ്യം കൈവന്നതോടെ ഇവര്‍ ലോക റെക്കോര്‍ഡിന് അര്‍ഹയായിരിക്കുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സിസേറിയനിലൂടെയാണ് മംഗയമ്മ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഗുണ്ടൂര്‍ അഹല്യ ഹോസ്പിറ്റലിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക് മേധാവി ഡോ. ഉമാശങ്കറും സംഘവും നടത്തിയ ചികിത്സയിലൂടെയാണ് മംഗയമ്മ ഗര്‍ഭിണിയായത്.
1962ലാണ് രാമരാജ റാവുവിനെ മംഗയമ്മ വിവാഹം കഴിച്ചത്. അതിനുശേഷം കുട്ടികള്‍ക്കുവേണ്ടി നിരവധി ചികിത്സകളും വഴിപാടുകളും നടത്തി. പക്ഷേ ഫലമുണ്ടായില്ല. ഐവിഎഫ് ചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞ മംഗയമ്മയും ഭര്‍ത്താവും 2018 ആദ്യം ചെന്നൈയില്‍ ചികിത്സ തേടിയെങ്കിലും അതും ഫലംകണ്ടില്ല. ഇതോടെയാണ് ഗുണ്ടൂരിലെ അഹല്യ ആശുപത്രിയില്‍ എത്തുന്നത്. ഇവിടെ നടത്തിയ ചികിത്സ ഫലം കണ്ടതോടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് രാമരാജ റാവു-മംഗയമ്മ ദമ്പതികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
50 വയസിന് ശേഷം സ്ത്രീകള്‍ക്ക് പൊതുവെ ഗര്‍ഭധാരണം ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ ഈ ധാരണകള്‍ തിരുത്തിയാണ് 74-ാം വയസില്‍ സിസേറിയനിലൂട മംഗയമ്മ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.