Spread the love

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അപൂര്‍വ ചികിത്സ.ആറ് മാസം മുന്‍പുണ്ടായ വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു.

video
play-sharp-fill

അപകടത്തില്‍ 37കാരന്റെ ഇടത് കൈവിരല്‍ പൂര്‍ണമായും വേര്‍പ്പെട്ട നിലയിലായിരുന്നു. വിരല്‍ നഷ്ടമായതോടെ കൈയ്യുടെ പ്രവര്‍ത്തനം താളം തെറ്റുകയും ജീവിതം പ്രതിസന്ധിയിലാകുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നഷ്ടമായ വിരലിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിക്കുതിലേക്ക് കാര്യങ്ങള്‍ എത്തിയത്.