
കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ.
പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേർ എന്നിവർ അടങ്ങുന്നതാണ് പാനൽ.
സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റി നിർത്തി പാനൽ രൂപീകരിക്കാൻ ആവില്ലെന്ന് അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോൻ പറഞ്ഞു.
വിവാദത്തെ പരസ്യ ചർച്ചയാക്കിയതിന് അഞ്ച് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
സംഭാഷണങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിലും വിശദീകരണം തേടും.
ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മ നിര്‍ദേശം നൽകിയിരുന്നു.
തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും അൻസിബയോട് നിർദേശിച്ചു. തന്‍റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു.
ജൂൺ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ നേരിട്ട് എത്താനാണ് അൻസിബയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
തന്നെ നിഷ്പക്ഷമായി കേൾക്കണം എന്നാണ് അൻസിബയുടെ ആവശ്യം. പരാതിയിൽ പ്രത്യേക സമിതി രൂപീകരിക്കണം എന്നും രമേശ് പിഷാരടി മാലാപാർവ്വതി ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടുന്ന സമിതി വേണമെന്നുമാണ് അൻസിബ മറുപടി നൽകിയത്. ജൂൺ ഒന്നിന് അല്ലെങ്കിൽ 7 ന് ശേഷം ഹാജരാകും എന്നും മറുപടിയിൽ പറഞ്ഞു







