
കോട്ടയം: പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ എല്ലാ സ്കൂളുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.
കേരളാ പോലീസ് ഓപ്പറേഷൻസ് വിഭാഗത്തിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .
ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായ ഇടപെടലുകളുടെ പ്രാധാന്യം വിദ്യാർഥികളിൽ ബോധ്യപ്പെടുത്തുകയും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള അവബോധം വളർത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ എസ്.പി.സി. കേഡറ്റുമാർ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.
ജില്ലയിലെ വിവിധ സ്കൂളുകളിൽ പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുത്ത് വിദ്യാർഥികളുമായി സംവദിക്കുകയും സൈബർ സുരക്ഷ സംബന്ധിച്ച സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
ഓൺലൈൻ തട്ടിപ്പുകൾ, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗം, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, സൈബർ ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനുള്ള കേരള പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് KID GLOVE പദ്ധതി നടപ്പാക്കിവരുന്നത്.







