Spread the love

കോഴിക്കോട്: 2024-ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.).
കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് എസ്ഐടി കേസന്വേഷിക്കുക.

video
play-sharp-fill

പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എംഎൽഎ അടുത്തിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്കെതിരേ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം. തുടർന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയിൽ എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തെങ്കിലും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.പക്ഷേ, കാസിമിന്റെ ഫോൺ ഇതുവരെ പോലീസ് തിരിച്ചുകൊടുത്തിട്ടില്ല. കേസ് നിലനിൽക്കുന്നതിനാൽ പാസ്‌പോർട്ട് പുതുക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് റൂറൽ എസ്പി കേസിന്റെ മേൽനോട്ടം വഹിക്കുമ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. വടകര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ ഏഴുപേർ കൂടി പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്.