Spread the love

കൊൽക്കത്ത: ബംഗാളിൽ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ്.

video
play-sharp-fill

തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി നിർദ്ദേശിച്ച ശോഭൻദേബ് ചട്ടോപാധ്യായിയെ പരിഗണിക്കാതെയാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.

59 ടിഎംസി എംഎൽഎമാരുടെ പിന്തുണകത്ത് ഹാജരാക്കിയ ഋതബ്രത ബാനർജിയെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയോഗിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

53 എംഎൽഎമാരുടെ പിന്തുണയായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടിയിരുന്നത്.താനടക്കം 59 എംഎല്‍എമാരുടെ പിന്തുണയെന്ന് അവകാശപ്പെട്ട് നേരത്തെ ഋതബ്രത ബാനർജി രംഗത്തെത്തിയിരുന്നു.

നിയമസഭയിലാണ് ഋതബ്രത അവകാശവാദം ഉന്നയിച്ചത്. എംഎല്‍എമാരായ അരൂപ് റോയ്, ഷിയുലി സാഹ, അഖ്‌റുസ്സമാന്‍ എന്നിവരും ഋതബ്രതയ്‌ക്കൊപ്പം സഭയിലെത്തിയിരുന്നു.

നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ടിഎംസി പാർലമെൻ്ററി പാർട്ടി ശോഭൻദേബ് ചധോപാധ്യയെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതായി സ്പീക്കർക്ക് തൃണമൂൽ നേതൃത്വം കത്ത് നൽകിയിരുന്നു.

എന്നാൽ കത്ത് എംഎൽഎമാരുടെ വ്യാജ ഒപ്പിട്ടാണ് കൈമാറിയതെന്ന ആരോപണം ഉയർന്നിരുന്നു.

ഒപ്പുകള്‍ വ്യാജമെന്ന് കാട്ടി ഋതബ്രതയും സന്ദീപന്‍ സാഹയും സ്പീക്കർക്ക് പരാതി നൽകിയിരുന്നു.

പരാതിക്ക് പിന്നാലെ ശോഭൻദേബ് ചട്ടോഹാധ്യായിയെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കം സ്പീക്കര്‍ തടഞ്ഞിരുന്നു.

അഭിഷേക് ബാനർജിക്ക് എതിരെയായിരുന്നു ഇത് സംബന്ധിച്ച് ആരോപണം ഉയർന്നത്.

ഇതിന് പിന്നാലെയാണ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ ടിഎംസിയിൽ വിമതനീക്കം നടന്നത്.