Spread the love

പരസ്യ വരുമാനത്തിന് പുറമെ വരുമാന സ്രോതസ്സുകള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ ഭീമന്മാരായ മെറ്റാ. ഉപഭോക്താക്കള്‍ക്കായി ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് പ്ലാറ്റ്ഫോമുകളില്‍ പെയ്ഡ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

video
play-sharp-fill

ഇന്‍സ്റ്റഗ്രാം പ്ലസ് (Instagram Plus), ഫെയ്സ്ബുക്ക് പ്ലസ് (Facebook Plus), വാട്സാപ്പ് പ്ലസ് (WhatsApp Plus) എന്നിങ്ങനെയാണ് പുതിയ പെയ്ഡ് പ്ലാനുകള്‍ അറിയപ്പെടുക. നിലവിലുള്ള അക്കൗണ്ട് വെരിഫിക്കേഷനും സപ്പോര്‍ട്ടും നല്‍കുന്ന ‘മെറ്റാ വെരിഫൈഡ്’ ) സംവിധാനം ഇതിനൊപ്പം തന്നെ നിലനില്‍ക്കുമെന്നും മെറ്റാ വ്യക്തമാക്കിയിട്ടുണ്ട്.

മെറ്റായുടെ പ്ലാറ്റ്ഫോമുകളില്‍ വരാനിരിക്കുന്ന പെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ താഴെ പറയുന്ന പ്രകാരമാണ്. ഇന്‍സ്റ്റഗ്രാം പ്ലസിന് പ്രതിമാസം 3.99 ഡോളര്‍, ഫെയ്സ്ബുക്ക് പ്ലസിനും പ്രതിമാസം 3.99 ഡോളര്‍, വാട്സാപ്പ് പ്ലസിന് പ്രതിമാസം 2.99 ഡോളര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാന ആപ്പുകള്‍ ഇപ്പോഴത്തെ പോലെ തന്നെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാമെന്നും എന്നാല്‍ കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുള്ള ‘പവര്‍ യൂസര്‍മാരെ’ (Power Users) ലക്ഷ്യമിട്ടാണ് പ്രീമിയം പ്ലാനുകള്‍ കൊണ്ടുവരുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇന്‍സ്റ്റഗ്രാം പ്ലസ് വരിക്കാര്‍ക്ക് സ്റ്റോറികളെക്കുറിച്ചുള്ള കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ (ഉദാഹരണത്തിന് എത്രപേര്‍ സ്റ്റോറി വീണ്ടും കണ്ടു എന്നതിന്റെ കൃത്യമായ എണ്ണം) ലഭ്യമാകും.

‘ക്ലോസ് ഫ്രണ്ട്‌സ്’ ലിസ്റ്റിന് പുറമെ അണ്‍ലിമിറ്റഡ് കസ്റ്റം ഓഡിയന്‍സ് ലിസ്റ്റുകള്‍ ഉണ്ടാക്കാനുള്ള സൗകര്യം, കൂടുതല്‍ വ്യൂസ് കിട്ടാനായി സ്റ്റോറികള്‍ സ്‌പോട്ട്ലൈറ്റ് ചെയ്യാനുള്ള അവസരം, സ്റ്റോറികളുടെ 24 മണിക്കൂര്‍ പരിധി നീട്ടല്‍ എന്നിവയും ഇതിലൂടെ സാധ്യമാകും.

മറ്റുള്ളവരുടെ സ്റ്റോറികള്‍ അവര്‍ അറിയാതെ കാണാനുള്ള (Anonymous viewing) ഫീച്ചര്‍, സൂപ്പര്‍ ഹാര്‍ട്ട് അനിമേഷന്‍ റിയാക്ഷനുകള്‍, കസ്റ്റം ആപ്പ് ഐക്കണുകള്‍, പ്രൊഫൈല്‍ ഫോണ്ടുകള്‍ മാറ്റാനുള്ള സൗകര്യം എന്നിവയും ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് പ്ലസ് വരിക്കാര്‍ക്ക് ലഭിക്കും.

വാട്സാപ്പ് പ്രീമിയം പതിപ്പില്‍ പേഴ്സണലൈസേഷനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പുതിയ ആപ്പ് തീമുകള്‍, കസ്റ്റം റിംഗ് ടോണുകള്‍, കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്തു വെക്കാനുള്ള സൗകര്യം, ചാറ്റ് ലിസ്റ്റ് കസ്റ്റമൈസേഷന്‍, പ്രീമിയം സ്റ്റിക്കറുകള്‍ എന്നിവ വാട്സാപ്പ് പ്ലസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഉപഭോക്താക്കള്‍ക്കായുള്ള ഈ പ്ലാനുകള്‍ക്ക് പുറമെ ‘മെറ്റാ വണ്‍’ (Meta One) എന്ന പേരില്‍ വിപുലമായ ഒരു സബ്സ്‌ക്രിപ്ഷന്‍ ചട്ടക്കൂടും കമ്പനി പരീക്ഷിക്കുന്നുണ്ട്. മെറ്റായുടെ മുഴുവന്‍ വരിസംഖ്യാ സേവനങ്ങളുടെയും പ്രധാന ഹബ്ബായിരിക്കും ഇത്.

ക്രിയേറ്റര്‍മാര്‍ക്കും ബിസിനസുകള്‍ക്കുമുള്ള പ്രൊഫഷണല്‍ പ്ലാനുകളും, എ.ഐ (AI) അധിഷ്ഠിത പ്ലാനുകളും ഇതിന് കീഴില്‍ വരും. ഏറ്റവും അടിസ്ഥാന നിരക്കായ 2.99 ഡോളര്‍ മുതല്‍ ആരംഭിച്ച്‌ ക്രിയേറ്റര്‍മാരെയും ബിസിനസ് ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടുള്ള പ്രൊഫഷണല്‍ പാക്കേജുകള്‍ക്ക് പ്രതിമാസം 49.99 ഡോളര്‍ വരെയാണ് മെറ്റാ വണ്ണില്‍ നിരക്ക് ഈടാക്കുക.

ലോകമെമ്പാടും മെറ്റാ പ്ലാറ്റ്ഫോമുകളിലെ ഉപഭോക്താക്കളുടെ എണ്ണം അതിന്റെ പരമാവധി പരിധിയിലേക്ക് () അടുക്കുകയാണ്. ഈ സാഹചര്യത്തില്‍ പരസ്യങ്ങളില്‍ നിന്ന് മാത്രമുള്ള വരുമാനത്തെ ആശ്രയിക്കാതെ, വരുമാന സ്രോതസുകള്‍ വിപുലീകരിക്കുക എന്നതാണ് ഈ സബ്സ്‌ക്രിപ്ഷന്‍ മോഡലിലൂടെ മെറ്റാ ലക്ഷ്യമിടുന്നത്.