play-sharp-fill
പാലായിൽ കെ.എം.മാണിക്ക് ശേഷം ആര് ? ചരിത്രമിങ്ങനെ

പാലായിൽ കെ.എം.മാണിക്ക് ശേഷം ആര് ? ചരിത്രമിങ്ങനെ

സ്വന്തം ലേഖിക

കോട്ടയം: പാലായിൽ നിന്ന് ജനങ്ങളിലേക്കുള്ള പാലമായിരുന്നു കെ.എം.മാണി. മറ്റൊരാളേയും പാലാമണ്ഡലം ഇത്രമേൽ ചേർത്തു പിടിച്ചിട്ടില്ല. പാലായും മാണിയും തമ്മിലുള്ള ബന്ധമായിരുന്നു ഇതുവരെയുള്ള ചരിത്രമെങ്കിൽ ഇനി മാണിയുടെ പിൻഗാമിയായി നിയമസഭയിലെത്തുന്നയാളും ചരിത്രത്തിൽ ഇടംപിടിക്കും.

1965ൽ മണ്ഡലം പിറന്നത് മുതൽ മാണിയായിരുന്നു പാലായുടെ കാവൽക്കാരൻ. മാണിയുടെ വളർച്ചയ്ക്ക് വെള്ളവും വളവുമായി എന്നും പാലാ കൂടെയുണ്ടായിരുന്നു. തുടർച്ചയായി 13 തവണയാണ് മാണി പാലായിൽ നിന്ന് നിയമസഭയിലെത്തിയത്. സംസ്ഥാനത്ത് ഒരു മണ്ഡലത്തിനുമില്ലാത്ത പ്രത്യേകത. ഭൂരിപക്ഷം ആയിരത്തിന് താഴെപോയത് ഒരുതവണ. 1970ൽ കോൺഗ്രസിലെ എം.എം.ജേക്കബ് വിറപ്പിച്ചെങ്കിലും 364 വോട്ടുകളുടെ ബലത്തിൽ മാണി പാലായിൽ പിടിച്ചുകയറി . 1996ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച സി.കെ ജീവനെതിരെ നേടിയ 23,790 വോട്ടാണ് മാണിയുടെ റെക്കോർഡ് ഭൂരിപക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാർകോഴ രാഷ്ട്രീയ വനവാസം വിധിക്കുമന്ന് നിരീക്ഷകരെല്ലാം പറഞ്ഞപ്പോഴും മാണിയെ പാലാ കൈവിട്ടില്ല. അഴിമതിയാരോപണവും തുടർച്ചായി പതിമൂന്നാം തവണ മത്സരിക്കുന്നതിന്റെ വശക്കേടും ചൂണ്ടിക്കാട്ടി എതിരാളികൾ രംഗത്തെത്തി. ആദ്യമായി തോൽക്കുമെന്ന പ്രവചനങ്ങളെ തട്ടിത്തെറിപ്പിച്ച മാണി തുടർച്ചായി പതിമൂന്നാംതവണയും ഒരേ മണ്ഡലത്തിൽനിന്ന് വിജയിക്കുന്ന രാജ്യത്തെ ആദ്യസ്ഥാനാർത്ഥിയായി.

2016ലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും ഇടതുമുന്നണിക്കായി മത്സരിച്ചത് എൻ.സി.പിയുടെ മാണി സി. കാപ്പൻ. 2006ൽ കെ.എം മാണിയുടെ ഭൂരിപക്ഷം 22301ൽ നിന്ന് 7590ലേക്കും 2011ൽ 5359 ലേക്കും 2016ൽ 4703 വോട്ടിലേക്കും കുറയ്ക്കാൻ കാപ്പനായി.

മാണിജാലം
(വർഷം,മാണിയുടെ ഭൂരിപക്ഷം)
1965 കെ.എം.മാണി – 9585
1967 – – 2711
1970 – – 364
1977 – – 14857
1980 – – 4566
1982 – – 12610
1987 – – 10545
1991 – – 17289
1996 – – 23790
2001 – – 22301
2006 – – 7590
2011 – – 5259
2016 – – 4703

പ്രതീക്ഷകൾ

1966ന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറഞ്ഞുവരുന്നതാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ പാലായിൽ 4703 വോട്ടിനാണ് മാണി സി.കാപ്പൻ തോറ്റത്. ഈ സാഹചര്യത്തിലാണ് കാപ്പൻ വീണ്ടും സ്ഥാനാർത്ഥിയാകുന്നത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ തോമസ് ചാഴിക്കാടന് ഏറ്റവും അധികം ഭൂരിപക്ഷം കൊടുത്തത് പാലാ മണ്ഡലമാണ്. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനെതിരെ

33,472 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുകയും മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും മുന്നിലെത്തുകയും ചെയ്തു.

2016ൽ ജില്ലാ പ്രസിഡന്റ് എൻ.ഹരിക്ക് ലഭിച്ച 24,?821 വോട്ടാണ് പാലായിലെ ബി.ജെ.പിയുടെ ഉയർന്ന വോട്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പി.സി. തോമസ് 26,?533 വോട്ടായി ഉയർത്തി. രണ്ടാം സ്ഥാനത്തെത്തിയ എൽ.ഡി.എഫുമായി 6966 വോട്ടിന്റെ വ്യത്യാസം മാത്രം. ഈ സാഹചര്യത്തിൽ ത്രികോണപ്പോരിലേക്ക് എത്തിക്കുകയാണ് ബി.ജെ.പി ലക്ഷ്യം.
12 പഞ്ചായത്ത് 1 നഗരസഭ
മീനച്ചിലാറിന്റെ ഹൃദയമായ പാലാ 12 പഞ്ചായത്തും ഒരു നഗരസഭയും ചേർന്നതാണ്.
പാലാ നഗരസഭ,തലപ്പാലം ,മൂന്നിലവ്, കരൂർ, ഭരണങ്ങാനം, കൊഴുവനാൽ, മുത്തോലി, രാമപുരം പഞ്ചായത്തുകളും യു.ഡി.എഫും കടനാട്, തലനാട്, എലിക്കുളം പഞ്ചായത്തുകൾ എൽ.ഡി.എഫും ഭരിക്കുന്നു.മീനച്ചിൽ കേരള കോൺഗ്രസ് വിമതനാണ് ഭരണം.

പാലാ നഗരസഭ

കക്ഷിനില

യു.ഡി.എഫ് – 20
എൽ.ഡി.എഫ് – 3
ബിജെപി -1
സ്വതന്ത്രൻ -2

തലപ്പാലം
യു.ഡി.എഫ് – 8
എൽ.ഡി.എഫ് – 5

മൂന്നിലവ്
യു.ഡി.എഫ് – 8
എൽ.ഡി.എഫ് – 4
സ്വതന്ത്രൻ – 1

മേലുകാവ്
യു.ഡി.എഫ് – 8
എൽ.ഡി.എഫ് – 4
സ്വതന്ത്രൻ – 1

കരൂർ
യു.ഡി.എഫ് – 10
എൽ.ഡി.എഫ് – 1
സ്വതന്ത്രൻ – 4

ഭരണങ്ങാനം
യു.ഡി.എഫ് -8
സ്വതന്ത്രർ – 5

കൊഴുവനാൽ
യു.ഡി.എഫ് -6
എൽ.ഡി.എഫ് – 3
ബി.ജെ.പി – 3
സ്വതന്ത്രൻ-1

മുത്തോലി
യു.ഡി.എഫ് – 7
എൽ.ഡി.എഫ് – 1
ബി.ജെ.പി -3
സ്വതന്ത്രൻ – 2

രാമപുരം
യു.ഡി.എഫ് – 9
എൽ.ഡി.എഫ് – 3
ബി.ജെ.പി -2
സ്വതന്ത്രൻ – 4

എലിക്കുളം
എൽ.ഡി.എഫ് – 7
യു.ഡി.എഫ് -7
ബി.ജെ.പി – 2

കടനാട്
എൽ.ഡി.എഫ് – 7
യു.ഡി.എഫ് – 7

തലനാട്
എൽ.ഡി.എഫ് – 8
യു.ഡി.എഫ് – 4
സ്വതന്ത്രൻ -1

മീനച്ചിൽ

കേരള കോൺഗ്രസ് വിമതർ -5
എൽ.ഡി.എഫ് – രണ്ട്
ബി.ജെ.പി -4

കേരളാകോൺഗ്രസ് – 2
2016 പാലാ
ഭൂരിപക്ഷം – 4703
1.കെ.എം മാണി (കേരള കോൺഗ്രസ് എം )-58,884
2.മാണി സി കാപ്പാൻ (എൻ.സി.പി ) – 54,181
3.എൻ.ഹരി (ബി.ജെ.പി ) – 24,821