
കോട്ടയം: പൊതുപ്രവർത്തകനായിരുന്ന ഡിജോ കാപ്പൻ ഇനി ഓർമ്മ.
വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ഡിജോ കാപ്പന്റെ സംസ്ക്കാരം കഴിഞ്ഞു. മീനച്ചില്‍ പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
സംസ്കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ഡീൻ കുര്യാക്കോസ് ആന്റോ ആന്റണി, ജോസ് കെ മാണി, എംഎല്‍എമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആയിരക്കണക്കിന് പൊതുജനങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തി.







