Spread the love

പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ച്‌ കയറി 66 വയസുള്ള വീട്ടമ്മയെ ആക്രമിച്ച്‌ പരുക്കേല്‍പ്പിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

മലയാലപ്പുഴ മുസ്ലിയാര്‍ കോളേജിന് സമീപം മൈലാടുംപാറ പാറക്കല്‍ പ്രസാദ് (55) ആണ് പിടിയിലായത്. ഏപ്രില്‍ 27 രാത്രിയാണ് സംഭവം നടന്നത്.

മുന്‍ പരിചയത്തിന്റെ പേരില്‍ പ്രായമായ സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി ഇവരോട് അപമര്യാദയായി പെരുമാറുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പത്തനംതിട്ടയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ കൊലപാതകം, മോഷണം തുടങ്ങി എട്ടോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മലയാലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഓ ബി.എം. ഷാഫി, എസ്.ഐ വിപിന്‍ വി. പിള്ള, എസ്.സി.പി.ഓ ടെന്നിസണ്‍, സിപിഓമാരായ പ്രദീപ് , വൈശാഖ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.