Spread the love

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റല്‍ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസില്‍ കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്നലെത്തെ ഹർത്താലില്‍ പലയിടങ്ങളിലും സംഘർഷം. വഴി തടയലും അക്രമവും അരങ്ങേറിയപ്പോൾ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
വിവിധയിടങ്ങളില്‍ പ്രതിഷേധക്കാർ വാഹനങ്ങള്‍ തടഞ്ഞു. തമ്പാനൂരില്‍ ഹർത്താല്‍ അനുകൂലികളും ബസ് യാത്രക്കാരും തമ്മില്‍ വാക്കുതർക്കമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഹർത്താല്‍ അനുകൂലികളുടെ പ്രതിഷേധം ശക്തമായിരുന്നു.

video
play-sharp-fill

കണ്ണൂരിലും കോട്ടയത്തും തിരുവനന്തപുരത്തും അടക്കം വിവിധ സ്ഥലങ്ങളിലെ ബസുകള്‍ തടഞ്ഞു. കോട്ടയത്തും വാഹനങ്ങള്‍ തടഞ്ഞു. കോട്ടയം കെഎസ്‌ആർടിസി ബസ്‌റ്റാന്റ് റോഡ് സമരക്കാർ ഉപരോധിച്ചു. കടകള്‍ അടപ്പിക്കാനും ശ്രമം നടന്നു. വിവിധ കേന്ദ്രങ്ങളില്‍ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി. കേരള ബാങ്ക് ശാഖ, റിലയൻസ് മാർട്ട് എന്നിവ പ്രതിഷേധക്കാരെത്തി അടപ്പിച്ചു.

ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് വൈകിട്ട് 6 മണിവരെ ഹർത്താൽ നടത്തിയത്. ച കണ്ണൂർ ചേലേരി മുക്കില്‍ ബസ്സുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞ് ദളിത് സംഘടന പ്രവര്‍ത്തകർ പ്രതിഷേധം അറിയിച്ചു. വൈക്കം വലിയ കവലയില്‍ വാഹനങ്ങള്‍ തടഞ്ഞു. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്നും ഒഴിവാക്കുമെന്ന പ്രസ്താവന പാഴ് വാക്കാകുന്ന തരത്തിലാണ് പ്രതിഷേധക്കാരുടെ നടപടികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്നാർ പുത്തുവിളപ്പടിയില്‍ കുടിവെള്ളവുമായി എത്തിയ വാഹനം എറിഞ്ഞു തകർത്തു. പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്റിലും ദളിത് സംഘടനകളുടെ പ്രതിഷേധമുണ്ടായി. ബസ് തടഞ്ഞ പ്രവർത്തകരെ പൊലീസ് എത്തി നീക്കി.

കോട്ടയത്ത് ലുലുമാൾ പ്രവർത്തനം തടസപ്പെടുത്തി. കെ എസ് ആർട്ടിസി സ്റ്റാന്റിൽ വെള്ളവും സ്നാക്സും മാത്രം വിൽക്കുന്ന കട അടപ്പിച്ചു. ആരും വെള്ളം കുടിക്കണ്ട എന്നായിരുന്നു. ഒരു നേതാവിന്റെ മുന്നറിയിപ്പ്. കെ എസ് ആർടിസി കാന്റീനും അടപ്പിച്ചു. ഹോട്ടൽ ആനന്ദിൽ കയറി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ഇറക്കി റിട്ടു. രണ്ട് സ്വകാര്യ ബാങ്കുകളിൽ കയറി ജീവനക്കാരെ ഇറക്കിവിട്ടു.