Spread the love

മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി കമ്പിയിൽ നിന്ന്‌ ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് (54) ആണ് മരിച്ചത്.

video
play-sharp-fill

മൃതദേഹത്തിന് സമീപം കാട്ടുപന്നിയെയും ചത്ത നിലയിൽ കണ്ടെത്തി. ഭൂമി പാട്ടത്തിന് എടുത്ത് ചെയ്ത വാഴകൃഷിയിലാണ് വൈദ്യുതി സ്ഥാപിച്ചത്.

അബ്ദുൽ അസീസിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group