Spread the love

കോട്ടയം: നാട് മുഴുവൻ സൂര്യതാപമേറ്റ് വരണ്ടുണങ്ങുമ്പോള്‍ കണ്ണീർവാർക്കുകയാണ് കോട്ടയം ജില്ലയിലെ കർഷകർ.

video
play-sharp-fill

ഇതുവരെ വരള്‍ച്ചയില്‍ നശിച്ചത് അരക്കോടിയുടെ കൃഷി. സംസ്ഥാനത്ത് വരള്‍ച്ചാ കൃഷി നാശത്തില്‍ മുന്നിലാണ് കോട്ടയം.
പറമ്പും പച്ചക്കറിയുമെല്ലാം വേനലില്‍ കരിഞ്ഞുണങ്ങി.

കൊയ്ത്ത് നേരത്തെ പൂർത്തിയാക്കിയത് നെല്‍ കൃഷിക്ക് രക്ഷയായി. ഇക്കുറി നെല്‍ക്കർഷകരെ കാര്യമായി വരള്‍ച്ച ബാധിച്ചിട്ടില്ല. 484 കർഷകരെയാണ് വരള്‍ച്ച ചതിച്ചത്. 6.18 ഹെക്ടറിലെ കൃഷി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കൻ മേഖലയില്‍ ജാതിയും റബറും കാപ്പിയും കൊക്കോയും കരിഞ്ഞുണങ്ങി. പച്ചക്കറി, ജാതി, റമ്പൂട്ടാൻ കർഷകരെയാണ് വരള്‍ച്ച ഏറ്റവും അധികം ബാധിച്ചത്.

വരള്‍ച്ച കർഷകരെ ഇത്രയും വലയ്ക്കുന്നത് വർഷങ്ങള്‍ക്ക് ശേഷമാണ്. സാധാരണ ഇടയ്ക് മഴപെയ്യാറുള്ളതിനാല്‍ വരള്‍ച്ച കാര്യമായി ആഘാതം ഏല്‍പ്പിച്ചിരുന്നില്ല.

ജനുവരി മുതല്‍ ഈ മാസം വരെയാണ്‌ ഇത്രയും നഷ്ടം. കുറഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ കിഴക്കൻ മേഖലയില്‍ ശക്തമായി പെയ്തതൊഴിച്ചാല്‍ ഈ വർഷം മഴ ദിനങ്ങള്‍ കുറഞ്ഞു. ഏതാനും വർഷങ്ങളായി തുലാവർഷ മഴ ജനുവരി പകുതിേയാടെ അവസാനിക്കുകയും മാർച്ച്‌ പകുതിതോടെ വേനല്‍ മഴ ആരംഭിക്കുകയുമായിരുന്നു പതിവ്.

ഇത്തവണ, ജനുവരിയും ഫെബ്രുവരിയും മഴയോട് അകലം പാലിച്ചപ്പോള്‍ മാർച്ചിലെ മഴ ശുഷ്‌കമായി. ഇതുവരെ 39% ആണ് മഴക്കുറവ്.

ബ്ലോക്ക് തലത്തില്‍ കൃഷി നാശം (ലക്ഷത്തില്‍)

ഈരാറ്റുപേട്ട: 3.84ലക്ഷം രൂപ

ഏറ്റുമാനൂർ: 0.28 ലക്ഷം

കാഞ്ഞിരപ്പള്ളി: 17.04 ലക്ഷം

പാലാ: 1.16 ലക്ഷം

പള്ളം: 6.30 ലക്ഷം

പാമ്പാടി: 1.80 ലക്ഷം

വാഴൂർ: 21 ലക്ഷം