Spread the love

കോട്ടയത്തു നിന്നും എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്നായ എംഡിഎംഎ കൈവശം സൂക്ഷിച്ച യുവാവിനെ ഗാന്ധിനഗർ പോലീസാണ് അറസ്റ്റ് ചെയ്തത്. നീരേറ്റുമ്മുക്ക് സ്വദേശിയായ 37കാരനായ ശ്യാംകുമാർ എസ് എന്നയാളെയാണ് പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 27.73 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നാണ് ഇക്കഴിഞ്ഞ 26ആം തീയതി പുലർച്ചെ 3.40 മണിയോടെ പ്രതിയെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

video
play-sharp-fill