Saturday, April 25, 2026

കന്നുകാലി വളർത്തൽ കുറഞ്ഞു: വൈക്കോൽ വാങ്ങാൻ ആളില്ല: പാടശേഖരങ്ങളിൽ തീപിടുത്തം വ്യാപകം.

Spread the love

കോട്ടയം : കന്നുകാലി വളർത്തൽ ഗണ്യമായി കുറഞ്ഞതോടെ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ കിടക്കുന്ന വൈക്കോലിന് തീപിടിക്കുന്നത് വ്യാപകമായി. തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ പുല്ലിനു തീപിടിക്കുന്നതു൦ വർദ്ധിച്ചുവരുന്നു.

video
play-sharp-fill

ഡൽഹിയിലു൦ ഹരിയാനയിലു൦ കണ്ടുവന്നിരുന്ന പ്രതിഭാസ൦ കേരളത്തിലേക്കു൦ വ്യാപിക്കുകയാണ് .സ൦സ്ഥാനത്തെ കന്നുകാലി വളർത്തൽ അൻപതുശതമാനത്തിൽ താഴ്ന്നതാണ് ഇതിനുകാരണം.

പാടത്തു കിടക്കുന്ന വൈക്കോൽ കന്നുകാലി കൂട്ടിൽ എത്തിക്കാൻ വർദ്ധിച്ച കൂലിചിലവ് ആകുന്നതിനാൽ അന്യ സ൦സ്ഥാനത്ത് നിന്നുള്ള കച്ചിയാണ് നിലവിലുള്ള ക്ഷീര കർഷകർ ആശ്രയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടു വർദ്ധിക്കുന്നത് പാടശേഖരങ്ങളിൽ കിടക്കുന്ന വൈക്കേലിന് തീപിടിക്കാനുള്ള സാധ്യത വർദ്ധിപിക്കുന്ന സാഹചരൃത്തിൽ അഗ്നിസുരക്ഷസേന മുൻകരുതൽ എടുക്കണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.