Saturday, April 25, 2026

കൊലപാതകവും, മയക്ക് മരുന്ന് കച്ചവടവും, പിടിച്ചുപറിയുമടക്കം നിരവധി കേസുകളിലെ പ്രതി; തൃക്കൊടിത്താനം സ്വദേശി സിജോ സെബാസ്റ്റ്യനെ കാപ്പ ചുമത്തി ജയിലിലടച്ചു

Spread the love

തൃക്കൊടിത്താനം: കൊലപാതകവും, മയക്ക് മരുന്ന് കച്ചവടവും, പിടിച്ചുപറിയുമടക്കം നിരവധി കേസുകളിലെ പ്രതിയായ തൃക്കൊടിത്താനം സ്വദേശി സിജോണിയെന്ന് വിളിക്കുന്ന സിജോ സെബാസ്റ്റ്യനെ കാപ്പ ചുമത്തി ജയിലിലടച്ചു.

video
play-sharp-fill

കൊലപാതകവും പിടിച്ചു പറിയുമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിജോയെ ലൈസൻസ് ഇല്ലാത്ത കള്ളത്തോക്ക് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം തൃക്കൊടിത്താനം പൊലീസ് പിടികൂടിയിരുന്നു.

നിരന്തരമായി ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഇയാൾ ഭീഷണിയാണെന്നുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിജോയ്ക്കെതിരേ കാപ്പ ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group