
തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയെ പ്രതി ചേർത്തു.
ഡെപ്യൂട്ടി മേയർ ആശാനാഥിന് എതിരെയും കേസ്. ഇരുവർക്കും എതിരായ നടപടി ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തെ ഏറെ വിവാദമായ സംഭവങ്ങളില്‍ ഒന്നായിരുന്നു നെട്ടയത്തുണ്ടായ സംഘർഷം. സംഘർഷത്തില്‍ ബിജെപി പ്രവർത്തകരെ പൊലീസ് അക്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. ടി പി സെൻ കുമാർ, ആർ ശ്രീലേഖ, ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവരും മാർച്ചില്‍ പങ്കെടുത്തിരുന്നു.
പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ”പോടാ പുല്ലേ പൊലീസേ, പിണറായിയുടെ തെമ്മാടികളേ’ എന്ന മുദ്രാവാക്യം സേനയ്ക്കുള്ളില്‍ തന്നെ വലിയ രീതിയിലുള്ള ആക്ഷേപങ്ങള്‍ക്കും വിമർശനത്തിനും വഴി വെച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സേനയെ കുറിച്ച് ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കുന്നത് ശെരിയായ രീതി അല്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് സംഘടനകളും സിപിഐഎമ്മിന്റെ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മാർച്ചില്‍ പങ്കെടുത്ത ആർ ശ്രീലേഖ അടക്കമുള്ളവർക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധവും ഉയർന്നിരുന്നു. ആദ്യഘട്ടത്തില്‍ കൗണ്‍സിലർമാരെയടക്കം പ്രതിചേർത്തായിരുന്നു എഫ്‌ഐആർ ഇട്ടിരുന്നത്. എന്നാല്‍ അതിന് ശേഷം നെടുമങ്ങാട് കോടതിയില്‍ പ്രത്യേക റിപ്പോർട്ട് നല്‍കിയാണ് അഞ്ചാം പ്രതിയായി ആർ ശ്രീലേഖയെയും ആറാം പ്രതിയായി ആശാനാഥിനെയും പ്രതിചേർത്തത്.









