Saturday, April 25, 2026

വടകരയില്‍ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസ്; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Spread the love

കോഴിക്കോട്: വടകര തിരുവള്ളൂര്‍ ചാനിയംകടവില്‍ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

video
play-sharp-fill

താഴെക്കുറ്റിയില്‍ യൂസഫിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനില്‍ കീഴടങ്ങിയത്. ഒരാള്‍ നേരത്തെ പിടിയിലായിരുന്നു.

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുവെച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും മൊബൈലും കവര്‍ന്നെന്നായിരുന്നു ലീഗ് പ്രവര്‍ത്തകനായ യൂസഫിന്‍റെ പരാതി . വധശ്രമത്തിനാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായി സിപിഎം പ്രവര്‍ത്തകന് മര്‍ദനമേറ്റതിന് പിന്നാലെയായിരുന്നു ലീഗ് പ്രവര്‍ത്തകനുനേരെയുള്ള ആക്രമം.