Sunday, April 26, 2026

‘വിശുദ്ധര്‍ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല’; സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ

Spread the love

കോട്ടയം: മതങ്ങളും മനുഷ്യരും വിവേകപൂർണമായ തീരുമാനം എടുക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ.

video
play-sharp-fill

വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്നും സഭാധ്യക്ഷൻ ചൂണ്ടിക്കാട്ടി.

സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് അഭിപ്രായപ്പെട്ട കാതോലിക്കാ ബാവാ ഒരു വർഷത്തെ പെരുന്നാളുകള്‍ക്ക് കരുതി വെക്കുന്ന തുക ഉപയോഗിച്ച്‌ ഒരു ഭവനം നിർമ്മിച്ച്‌ മാതൃക തീർക്കാനും ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും കാതോലിക്ക ബാവാ കൂട്ടിച്ചേർത്തു.