
മലപ്പുറം: വളാഞ്ചേരിയില്‍ നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകള്‍ മോഷണംപോകുന്നതായി പരാതി.
സംഭവത്തില്‍ 17കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ഇരുമ്പിളിയം സ്വദേശിയായ 17കാരനും മുതുതല സ്വദേശി പൊളിമാർക്കറ്റ് ഉടമ നാസറുമാണ് പിടിയിലായത്.
വളാഞ്ചേരി,കുറ്റിപ്പുറം,കല്‍പ്പകഞ്ചേരി,കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി നാലു ഓട്ടോറിക്ഷകളാണ് 17കാരൻ മോഷ്ടിച്ചത്. മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ പൊളിക്കാൻ വേണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള പൊളിമാർക്കറ്റിലാണ് നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാസറിന്റെ കടയില്‍ നിന്ന് നിരവധി മോഷ്ടിച്ച വാഹനങ്ങളും പൊലീസ് കണ്ടെത്തി. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ കാണാതാകുന്നെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പൊലീസ് സിസിടിവി അടക്കം പരിശോധിച്ചത്.







