Saturday, April 25, 2026

കേന്ദ്ര കമ്പനി നിയമമാണോ കേരള നോണ്‍ ട്രേഡിങ് കമ്പനി നിയമമാണോ എസ്‌എൻഡിപി യോഗത്തിന് ബാധകമാകുക എന്നതില്‍ അഭിപ്രായം അറിയിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി.

Spread the love

ഡല്‍ഹി: കേന്ദ്ര കമ്ബനി നിയമമാണോ കേരള നോണ്‍ ട്രേഡിങ് കമ്ബനി നിയമമാണോ എസ്‌എൻഡിപി യോഗത്തിന് ബാധകമാകുക എന്നതില്‍ അഭിപ്രായം അറിയിക്കാൻ കേന്ദസ്രർക്കാരിനോട് സുപ്രീംകോടതി.
മെയ് 19-നകം നിലപാട് അറിയിക്കാൻ സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശന്റെ അയോഗ്യതാ കേസില്‍ കേന്ദ്രസർക്കാർ നിലപാട് നിർണായമാകും.

video
play-sharp-fill

1956-ലെ കേന്ദ്ര കമ്ബനി നിയമമാണോ 1961-ലെ കേരള നോണ്‍ ട്രേഡിങ് കമ്ബനീസ് ആക്‌ട് ആണോ ബാധകമെന്നാണ് കോടതി ചോദിച്ചത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റർ ജനറലിന് നിർദേശം നല്‍കിയത്. 1903 മേയ് 15-ന് ട്രാവൻകൂർ റെഗുലേഷൻ പ്രകാരമാണ് എസ്‌എൻഡിപി യോഗം കമ്ബനിയായി ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് 1956-ലെ കമ്ബനി ആക്ടിലേക്ക് രജിസ്ട്രേഷൻ മാറ്റിയിരുന്നു.

1961-ല്‍ കേരള നോണ്‍ ട്രേഡിങ് കമ്ബനീസ് ആക്‌ട് നിലവില്‍ വന്നെങ്കിലും യോഗം 1956-ലെ കമ്ബനീസ് ആക്‌ട് പ്രകാരം എസ്‌എൻഡിപി പ്രവർത്തനം തുടർന്നുവരികയായിരുന്നു. എസ്‌എൻഡിപിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 2003-ല്‍ യോഗത്തിലെ ചില അംഗങ്ങള്‍ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി ആരംഭിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സർക്കാരിനും എസ്‌എൻഡിപിയിലെ പ്രവർത്തനങ്ങളില്‍ ഇടപെടാൻ സംസ്ഥാന നിയമപ്രകാരം അധികാരം ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ 2005-ല്‍ ഉത്തരവ് ഇറക്കിയത്.

എന്നാല്‍ കേന്ദ്രസർക്കാർ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേന്ദ്ര സർക്കാരിനോട് ഇക്കാര്യം വീണ്ടും പരിശോധിക്കാൻ നിർദേശിച്ചുവെങ്കിലും കേന്ദ്രം നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനിടെ എസ്‌എൻഡിപി യോഗത്തിന് സംസ്ഥാന നിയമമാണ് ബാധകമെന്ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. എന്നാല്‍ ഡിവിഷൻ ബെഞ്ച് വിധി റദ്ദാക്കി. തീരുമാനമെടുക്കാൻ കേന്ദ്ര അതോറിറ്റിയോട് നിർദേശിക്കുകയായിരുന്നു. ഇതു ചോദ്യംചെയ്ത് നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group