
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാനവാണ് സായികുമാർ. നിരവധി കഥാപാത്രങ്ങളിന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഇപ്പോഴും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മുന്നോട്ട് പോകുന്ന സായികുമാർ വർഷങ്ങള്‍ക്ക് മുന്നെയുണ്ടായ ഒരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച സിബിഐ സിനിമകളെപ്പറ്റിയായിരുന്നു അത്.
സേതുരാമയ്യർ സിബിഐയില്‍ മമ്മൂട്ടിയുടെ കയ്യില്‍ നിന്നും അടി വാങ്ങുന്ന സീനുണ്ട്. ചോദിച്ച് അടി വാങ്ങുന്ന ആ രംഗം നവമാധ്യമത്തിലും ആഘോഷമായിരുന്നു. ‘അങ്ങനെയങ്ങ് പോയാലൊ’ എന്ന് ചോദിക്കുമ്പോള്‍ മമ്മൂട്ടി തിരിച്ചു വന്ന് ‘കരണക്കുറ്റി’ നോക്കി അടിച്ച് ‘ഇനി പോകാമല്ലോ’ എന്ന് ചോദിക്കുന്നതാണ് സീൻ. എന്നാല്‍ ഇങ്ങനെയൊരു സീൻ കഥയിലില്ലായിരുന്നെന്നാണ് ഇപ്പോള്‍ സായികുമാർ പറഞ്ഞിരിക്കുന്നത്. ഇത് കൈയ്യില്‍ നിന്നിട്ടതാണത്രേ. മമ്മൂക്കയുള്‍പ്പെടെ പിൻതിരിപ്പിക്കാൻ ശ്രമിച്ചിട്ടും അതില്‍ മുന്നോട്ട് പോകുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഡയലോഗുകളും ചില ആക്ഷനുകളുമെല്ലാം അവസരത്തിനൊത്ത് പല നടന്മാരും ഉപയോഗിക്കാറുണ്ട്. ജഗതീ ശ്രീകുമാറിനെപ്പോലെയുള്ളവർ അതില്‍ മുന്നില്‍ നിക്കുന്നവരാണ്. മികച്ച പല കോമഡികളും അങ്ങനെയാണ് ഉണ്ടായത്. എന്നാല്‍ ഒരു അടി വാങ്ങുന്ന രംഗം സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നയാളെ കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാ ആസ്വാദകർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group


