
നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്നാലെ അന്യായമായി കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോയിഡ പൊലീസ് കമ്മീഷണർക്ക് കത്തെഴുതി ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഏപ്രില്‍ 13 മുതല്‍ 17 വരെ നടന്ന അറസ്റ്റുകളില്‍ ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സി ഐ ടി യു ഓഫീസുകള്‍ പൂട്ടി സീല്‍ വെച്ചത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമ്മ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ വീട്ടു തടങ്കലിലാക്കി. ട്രേഡ് യൂണിയൻ പ്രവർത്തങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമം അംഗീരികനാകില്ലെന്നും പൊലീസ് നടപടികളില്‍ സുതാര്യത പാലിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
അതേസമയം, ഉത്തർപ്രദേശിലെ നോയിഡ ഫേസ് 2ല്‍ ശമ്പള വർധനവ് ഉള്‍പ്പെടെയുള്ള ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ വ്യാപകമായ പൊലീസ് അതിക്രമമുവുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


