കളമശ്ശേരിയിലെ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കം; ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പൊലീസ് കേസെടുത്തു.

video
play-sharp-fill

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്.

ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസില്‍ പരാതി കൊടുത്തതിലെ പ്രകോപനത്തിലാണ് ഇന്നലെ രാത്രി അടുവാശ്ശേരിയിലെ ഇന്ദിര ഭവനില്‍ ചിലർ അതിക്രമിച്ച്‌ കയറിയത്.