play-sharp-fill
പൊലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ അക്രമികളിൽ ഒരാൾ പിടിയിൽ: പിടിയിലായത് കഞ്ചാവ് മാഫിയ തലവൻ മിഥുൻ തോമസിന്റെ അനുയായി; പിടിയിലായ അക്രമി നിരവധി കേസുകളിൽ പ്രതി; ഏറ്റുമാനൂർ അടക്കി ഭരിച്ച് കഞ്ചാവ് മാഫിയ സംഘം

പൊലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ അക്രമികളിൽ ഒരാൾ പിടിയിൽ: പിടിയിലായത് കഞ്ചാവ് മാഫിയ തലവൻ മിഥുൻ തോമസിന്റെ അനുയായി; പിടിയിലായ അക്രമി നിരവധി കേസുകളിൽ പ്രതി; ഏറ്റുമാനൂർ അടക്കി ഭരിച്ച് കഞ്ചാവ് മാഫിയ സംഘം

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: കഞ്ചാവ് കടത്തിനെ ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിക്കാനെത്തിയ സംഘം പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഗുണ്ടാ സംഘാംഗങ്ങളിൽ ഒരാൾ പിടിയിൽ. കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫിനെ (21)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മിഥുൻ തോമസ്

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഏറ്റുമാനൂർ കോട്ടമുറി കോളനിയ്ക്ക് സമീപം ഗുണ്ടാ സംഘം ബോംബ് ആക്രമണം നടത്തിയത്. പയസ് എന്ന സ്വദേശിയുടെ വീട്ടിലാണ് അക്രമണം നടത്തിയത്. പയസിന്റെ സഹോദരന്റെ വീട് ആക്രമിക്കുന്നതിനായാണ് അക്രമി സംഘം എത്തിയത്. ആക്രമണം നടത്തുന്നതിനായി ഇവർ എത്തിയത് അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ പ്രതികൾ ബോംബ് എറിയുകയായിരുന്നു. കോട്ടമുറി കോളനിയിൽ നേരത്തെ കഞ്ചാവ് വിൽപ്പനയ്‌ക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ്പ്രതികരിച്ചിരുന്നു. ഇതേ തുടർന്ന് ഗുണ്ടാ സംഘവും പ്രദേശവാസികളായ നാട്ടുകാരും തമ്മിൽ കഴിഞ ദിവസം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായി പ്രദേശത്തെ വീട് ആക്രമിക്കുന്നതിനായാണ് ഗുണ്ടാ സംഘം രണ്ട് വാഹനങ്ങളിലായി രാത്രി കോട്ടമുറി കോളനിയുടെ ഭാഗത്ത് എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പൊലീസ് വാഹനം ഇതുവഴി കടന്ന് വരികയായിരുന്നു. പൊലീസ് വാഹനം കണ്ട് ആറോളം വരുന്ന ഗുണ്ടാ സംഘം വാഹനം വെട്ടിച്ച് പോകാൻ ശ്രമിച്ചു. ഇതോടെ ഈ രണ്ടു വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചു. ഇതോടെ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെടാനായി പ്രതികളുടെ ശ്രമം. എന്നാൽ, ഇതിനിടെ പൊലീസ് സംഘം അടുത്തേയ്ക്ക് എത്തിയതോടെ ഗുണ്ടാ സംഘം പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷെപടുകയും ചെയ്തു. തുടർന്ന് രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിന് ശേഷമാണ് പ്രതികൾക്കായി അന്വേഷണം നടത്തിയത്. ഇതോടെയാണ് നീണ്ടൂർ സ്വദേശിയും അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തലവനുമായ ജോർജ് കുട്ടിയുടെ സംഘത്തിലുൾപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഞ്ചാവ് വിൽപ്പനക്കാരൻ നിധിൻ തോമസും സംഘവുമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷമത്തിലാണ് ഡെൽവിനെ പിടികൂടിയത്.