play-sharp-fill
കവളപ്പാറയിൽ 2 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു: ലഭിച്ചത് 8 വയസ്സുകാരൻ കിഷോറിന്റെയും സഹോദരന്റെയും ചേതനയറ്റ ശരീരങ്ങൾ: ദുരന്ത ഭൂമിയിൽ മരിച്ചവരുടെ എണ്ണം 35 ആയി

കവളപ്പാറയിൽ 2 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു: ലഭിച്ചത് 8 വയസ്സുകാരൻ കിഷോറിന്റെയും സഹോദരന്റെയും ചേതനയറ്റ ശരീരങ്ങൾ: ദുരന്ത ഭൂമിയിൽ മരിച്ചവരുടെ എണ്ണം 35 ആയി

മ​ല​പ്പു​റം: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. എട്ട് വയസുകാരൻ കിഷോറിന്‍റെയും സഹോദരന്‍റെയും മൃതദേഹമാണ് രാവിലെ നടന്ന തിരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാത്രം മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്.

കവളപ്പാറയിൽ ഇന്നും മഴ മാറി നിൽക്കുന്നതിനാൽ ഊർജിത തെരച്ചിലാണ് നടക്കുന്നത്. കൂടുതൽ പേരെ കാണാതായി എന്ന് സംശയിക്കുന്ന മേഖലകളിലാണ് രാവിലെ തെരച്ചിൽ പുരോഗമിക്കുന്നത്.


കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വൈകിട്ട് ആറ് മണിയോടെയാണ് കവളപ്പാറയിലെത്തുക. ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. മണ്ണിനടിയിൽ പെട്ട് കാണാതായ സൈനികൻ ലിനുവിന്റെ കുടുംബത്തെയും കേന്ദ്ര മന്ത്രി കാണും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group