കനത്ത മഴയിൽ ജില്ലയിൽ പോയത് രണ്ടു കോടി രൂപയുടെ വൈദ്യുതി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ കെ.എസ്.ഇ.ബി.യ്ക്ക് ഇതു വരെ രണ്ട് കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കോട്ടയം സർക്കിളിൽ 1.25 കോടിയും പാലാ സർക്കിളിൽ 75 ലക്ഷവുമാണ് ഇതു വരെ കണക്കാക്കിയിട്ടുള്ള നഷ്ടം.
ഇപ്പോഴും വെള്ളം ഇറങ്ങാത്ത താഴ്ന്ന പ്രദേശങ്ങളിലെ നഷ്ടം കണക്കാക്കിയിട്ടില്ല. കോട്ടയത്തെ 81 ഹൈടെൻഷൻ വൈദ്യുതി പോസ്റ്റുകളും 428 ലോ ടെൻഷൻ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. 50 ഓളം 11 കെ.വി ലൈനുകൾ പൊട്ടി വീണു. 1884 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകൾക്ക് തകരാർ സംഭവിച്ചു. പാലായിൽ 78 ഹൈ ടെൻഷൻ വൈദ്യുതി പോസ്റ്റുകളും 327 ലോടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു വീണു. 65 ഓളം 11 കെ.വി ലൈനുകളും 967 ലോ ടെൻഷൻ ലൈനുകളും പൊട്ടി വീണു. ജില്ലയിൽ വെള്ളത്തിൽ മുങ്ങിയ 20 ഓളം ട്രാൻഫോർമറുകളുടെ പ്രവർത്തനം ഇപ്പോഴും നിർത്തി വെച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0