
കുമരകം: കുമരകം ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുമരകം കലാഭവനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ക്ലബ് പ്രസിഡന്റായി കെ.പി സച്ചിൻ, സെക്രട്ടറിയായി ആശിഷ് കെ. അശോക് എന്നിവർ സ്ഥാനത്ത് തുടരും. ആശംസ് ആണ് പുതിയ ട്രഷറർ. കൂടാതെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗവും ക്ലബ് രക്ഷാധികാരിയുമായ കെ.ജി. ബിനു ആശംസകൾ നേർന്നു സംസാരിച്ചു. നിബിൻ ഷാജി നന്ദി രേഖപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താമത് സേതുമാധവൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 11, 12 തീയതികളിൽ കുമരകം ഗവൺമെന്റ് ഹൈസ്കൂൾ മൈതാനിയിൽ വെച്ച് വിപുലമായ രീതിയിൽ നടത്തുവാനും യോഗം തീരുമാനിച്ചു.








