Spread the love

കുമരകം: കുമരകം ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുമരകം കലാഭവനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

video
play-sharp-fill

ക്ലബ് പ്രസിഡന്റായി കെ.പി സച്ചിൻ, സെക്രട്ടറിയായി ആശിഷ് കെ. അശോക് എന്നിവർ സ്ഥാനത്ത് തുടരും. ആശംസ് ആണ് പുതിയ ട്രഷറർ. കൂടാതെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

​യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗവും ക്ലബ് രക്ഷാധികാരിയുമായ കെ.ജി. ബിനു ആശംസകൾ നേർന്നു സംസാരിച്ചു. നിബിൻ ഷാജി നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താമത് സേതുമാധവൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 11, 12 തീയതികളിൽ കുമരകം ഗവൺമെന്റ് ഹൈസ്കൂൾ മൈതാനിയിൽ വെച്ച് വിപുലമായ രീതിയിൽ നടത്തുവാനും യോഗം തീരുമാനിച്ചു.