play-sharp-fill
മഴതിമിർത്തു പെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മഴതിമിർത്തു പെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖിക

തിരുവനന്തപുരം: മഴ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശ്രദ്ദിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയം സമ്മാനിച്ച ദുരന്തങ്ങൾ ഓർമയിലുള്ളതുകൊണ്ട് തന്നെ ഇത്തവണ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനും സഹായമെത്തിക്കാനും സർക്കാർ സംവിധാനങ്ങൾ എല്ലാം സജ്ജമാണെങ്കിലും ജനങ്ങളും മുൻകരുതൽ എടുക്കേണ്ടതുണ്ട്. കാലവർഷക്കെടുതിയിൽ ഇ്പ്പോൾ തന്നെ 10 പേരാണ് മരണപ്പെട്ടിരിക്കുന്നത്. നദികൾ കര കവിഞ്ഞ് ഒഴുകുന്നതിനാൽ നദീ തീരത്തുള്ളവർ ക്യാമ്ബുകളിലേക്കോ മറ്റ് സഥലങ്ങളിലേക്കോ മാറി താമസിക്കുന്നത് നല്ലതായിരിക്കും. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്കു മാറിത്താമസിക്കാൻ തയാറാവണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

  • ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക
  • മലയോര മേഖലയിലെ ചാലുകളുടെ അരികിൽ ഒരിക്കലും വാഹനങ്ങൾ നിർത്തരുത്.
  • സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ദൃശ്യങ്ങൾ പങ്ക് വെക്കുകയോ ചെയ്യരുത്.
  • പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുക.
  • വീട്ടിൽ അസുഖമുള്ളവരോ ഭിന്നശേഷിക്കാരോ പ്രായമായവരോ ഉണ്ടെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ അവരെ ആദ്യം മാറ്റുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
  • വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
  • വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി പാർക്ക് ചെയ്യുക.
  • ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക.
  • അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദ്ദേശം നൽകുക.
  • ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക.
  • രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാൻ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക
    വൈദ്യുതി കമ്ബികൾ പൊട്ടി വീണാൽ ഉടൻ തന്നെ വൈദ്യുതി ബോർഡിനെ അറിയിക്കുക. സെക്ഷൻ ഓഫിസിൽ അറിയിക്കാൻ കഴിയാതെ വന്നാൽ 9496010101 എന്ന നമ്ബർ ഉപയോഗിക്കാം. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ കെഎസ്ഇബി കസ്റ്റമർ കെയർ സൗകര്യം: 1912, 0471 25555

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • ടോർച്ച്
  • റേഡിയോ
  • 500 മില്ലി ലിറ്റർ വെള്ളം
  • ഒആർഎസ് പാക്കറ്റ്
  • മുറിവിന് പുരട്ടാവുന്ന മരുന്ന്
  • ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
  • 100 ഗ്രാം കപ്പലണ്ടി
  • 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം
  • ചെറിയ ഒരു കത്തി
  • 10 ക്ലോറിൻ ടാബ്ലെറ്റ്
  • ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററിബാറ്ററിയും, കോൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ
    അത്യാവശ്യം കുറച്ച് പണം, എടിഎം, പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്ത് വീട്ടിൽ സൂക്ഷിക്കുക.
  • എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വയ്ക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.